വികെ പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയുന്നു; പുതിയ ഓഫീസ് മരുതംകുഴിയില്‍
വികെ പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഉഴിയുന്നു. പുതിയ ഓഫീസ് മരുതംകുഴിയിലാണ്. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഓഫീസില്‍ നിന്നാണ് മാറുന്നത്. ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. അനാവശ്യ വിവാദം ഒഴിവാക്കാനാണ് നടപടിയെന്ന് പ്രശാന്ത് വ്യക്തമാക്കി. ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.
ഓഫീസ് ഒഴിയണമെന്ന് പ്രശാന്തിനോട് ശ്രീലേഖ ഫോണില്‍ വിളിച്ച് ആവശ്യപ്പെടുകയായിരുന്നു. പ്രശാന്തിന് ഓഫീസ് പ്രവര്‍ത്തിക്കാന്‍ മാര്‍ച്ച് വരെ കാലാവധി ഉണ്ടായിരുന്നു. അതേസമയം പുതുപ്പള്ളിയില്‍ മത്സരിക്കണമോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍. പുതുപ്പള്ളിയില്‍ യുഡിഎഫ് വിജയിച്ചിരിക്കും. അതില്‍ സംശയമൊന്നുമില്ലായെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് ചാണ്ടി എംഎല്‍എ നേതൃത്വത്തെ അറിയിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തന്റെ നിലപാട് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
