1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vismaya Nilamel Potiyan

വിസ്മയയുടെ സംസ്‌കാര ചടങ്ങിനിടെ കുഴിവെട്ടിയ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

Vismaya
നിലമേല്‍: ഏറെ വിവാദമായിരിക്കുന്ന വിസ്മയയുടെ തൂങ്ങിമരണത്തെ തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കാനായി സ്വദേശമായ നിലമേലിലെ വീട്ടു പുരയിടത്തില്‍ കുഴിവെട്ടാനെത്തിയ തൊഴിലാളി കുഴിമാടത്തില്‍ കുഴഞ്ഞുവീണു മരിച്ചു. നിലമേല്‍ കൊട്ടൂര്‍ക്കോണം ചരുവിള പുത്തന്‍ വീട്ടില്‍ പൊടിയന്‍ എന്ന 56 കാരനാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം ശാസ്താംകോട്ടയിലെ ഭര്‍തൃവീട്ടില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം രാത്രിയോടെ സ്വദേശമായ നിലമേലിലെ കൈതോട്ടുള്ള വീട്ടില്‍ കൊണ്ടുവന്നു. വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ പിള്ളയുടെ കുടുംബ വീട്ടിലായിരുന്നു സംസ്‌കാരം. മൃതദേഹം അടക്കം ചെയ്ത ശേഷം കുഴിമൂടി മണ്ണ് ഇടുമ്പോഴാണ് പൊടിയന്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ കടയ്ക്കലിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
അടുത്ത ലേഖനം
കാമുകനുമായി ഒളിച്ചോടിയ ഭര്‍തൃമതി രണ്ട് വര്‍ഷത്തിന് ശേഷം പിടിയില്‍