ചൈനയിൽ നിന്നും തങ്ങളുടെ പ്രധാന നിർമാണ പ്ലാന്റ് ഇന്ത്യയിലേ‌ക്ക് മാറ്റി സാംസൺ, പുതിയ പ്ലാന്റ് ഉയരുക നോയിഡയിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 23 ജൂണ്‍ 2021 (19:50 IST)
ലോകത്തെ പ്രമുഖ ഇലക്‌ട്രോണിക്‌സ് നിർമാതാക്കളായ സംസങ്ങിന്റെ പ്രധാന ഉത്‌പാദന യൂണിറ്റ് ചൈനയിൽ നിന്നും ഇന്ത്യയിലെ നോയിഡയിലേക്ക് മാറ്റി.ലോകത്തെ ഏറ്റവും വലിയ ഡിസ്പ്ലെ നിർമാണ യൂണിറ്റുകളിൽ ഒന്നാണ് ഇന്ത്യയിലേക്ക് മാറ്റിയത്. 4825 കോടി രൂപയാണ് സാംസങ് ഇതിനായി വിനിയോഗിക്കുക.

മൊബൈൽ, മറ്റു സ്മാർട്ട് ഉൽപന്നങ്ങളുടെ ഡിസ്പ്ലേ പ്രൊഡക്ഷൻ യൂണിറ്റാണ് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റിയിരിക്കുന്നത്. ഇതുവഴി രാജ്യത്തെ പതിനായിരകണക്കിന് പേർക്ക് നേരിട്ടും അല്ലാതെയും ജോലി ലഭിക്കും. കമ്പനിക്ക് വേണ്ട എല്ലാ സഹായവും നൽകുമെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ത്യയിലെ സാംസങ്ങിന്റെ ആദ്യത്തെ ഹൈ-ടെക്നിക് പദ്ധതിയാണിത്. ഈ സൗകര്യമുള്ള ലോകത്തിലെ മൂന്നാമത്തെ മാത്രം യൂണിറ്റായിരിക്കും ഇന്ത്യയിലേത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :