അനുബന്ധ വാര്‍ത്തകള്‍
- 'കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിസ്മയ പറഞ്ഞിരുന്നു, ഭര്‍ത്താവിന്റെ കണ്ണുവെട്ടിച്ച് വീട്ടിലക്ക് വരാനുള്ള ശ്രമത്തിലായിരുന്നു'
- ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി മരണമടഞ്ഞ സംഭവം: ഭര്‍ത്താവ് കിരണ്‍ കുമാറിനെ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്തു
- 'സാറേ, തൂങ്ങിമരിച്ചാല്‍ കഴുത്തിനു മുകളിലല്ലേ മുറിപ്പാട് കാണേണ്ടത്..എന്റെ കുട്ടിയുടെ കഴുത്തിനു താഴെയാണ് കറുപ്പ് നിറം'; വിസ്മയയുടെ സഹോദരന്
- 'പഠിക്കാന്‍ സമ്മതിക്കുന്നില്ല, എനിക്ക് പരീക്ഷയെഴുതണം'; സുഹൃത്തിന് വിസ്മയ മെസേജ് അയച്ചിരുന്നു
- വിസ്മയയുടേത് കൊലപാതകം? സംശയങ്ങള്‍ നിരത്തി യുവതിയുടെ കുടുംബം
പ്രണയദിനത്തില്‍ കാളിദാസിന് വിസ്മയ കത്തെഴുതി; കാളി കാണുമെന്നും സെല്‍ഫിയെടുക്കുമെന്നും വിസ്മയ പറഞ്ഞു
വിസ്മയയുടെ മരണവാർത്ത കേരളത്തിന്റെ നൊമ്പരമാകുന്നു. വിസ്മയ തനിക്ക് എഴുതിയ കത്തിനെക്കുറിച്ച് പറയുകയാണ് കാളിദാസ് ജയറാം. വേദനയൊടുകൂടിയാണ് നടൻ ഇക്കാര്യം അറിയിച്ചത്.
'പ്രിയപ്പെട്ട വിസ്മയ, നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത്
നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്'- കാളിദാസ് ജയറാം കുറിച്ചു.
ലോകത്തിലെ എല്ലാ മൂലയിലുമുള്ള വിവരങ്ങളും അറിയാൻ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തിൽ ഒരു ജീവൻ നഷ്ടമായത് അംഗീകരിക്കാനാവാത്ത കാര്യമാണെന്നും നടൻ പറയുന്നു.
സോഷ്യൽ മീഡിയയിൽ ഇതു വെറുമൊരു ഹാഷ്ടാഗ് മാത്രമാകാതെ പെൺകുട്ടികളെ ജീവിതത്തിൽ മുന്നോട്ടു കൊണ്ടു വരണമെന്നും കാളിദാസ് ഓർമിപ്പിച്ചു.
വിസ്മയയുടെ കോളജിലെ സുഹൃത്തായ അരുണിമയാണ് ഈ കത്തിനു പിന്നിലെ കാര്യങ്ങൾ സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.