അനുബന്ധ വാര്‍ത്തകള്‍
- ഓപ്പറേഷന് ഷോര്‍ട്ട് സര്‍ക്യൂട്ട്: കെഎസ്ഇബിയില്‍ 16.5 ലക്ഷം രൂപയുടെ അഴിമതി കണ്ടെത്തി വിജിലന്‍സ്
- മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് 20ന് സമാപനം; ശബരിമലയില്‍ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം
- കെട്ടിവച്ച മുറിവില്‍ ശസ്ത്രക്രിയാ ബ്ലേഡ്; പമ്പ ആശുപത്രിയില്‍ ഗുരുതര മെഡിക്കല്‍ അനാസ്ഥയെന്ന് തീര്‍ത്ഥാടകയുടെ പരാതി
- ഡയാലിസിസിനും കാന്‍സറിനുമുള്ള മരുന്നുകള്‍ വന്‍ വിലക്കുറവില്‍; പണം കൊയ്ത് ഔഷധ വിപണിയിലെ വ്യാജന്മാര്
- ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; ജാമ്യം നിഷേധിച്ച് കോടതി
സതീശന് വട്ടാണ്, ഊളമ്പാറക്ക് അയക്കണം: രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്
പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സതീശന് ഈഴവ വിരോധിയാണെന്നും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവ് നയമാണ് നടത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈഴവനായ തന്നെ മുഖ്യമന്ത്രി കാറില്‍ കയറ്റിയത് സതീശന് ഇഷ്ടമായില്ല. സതീശന് മുസ്ലിംലീഗിന്റെ സ്വരമാണ് ഇപ്പോള്‍, സതീഷിന് വട്ടാണ്. ഊളമ്പാറയ്ക്ക് അയക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സതീശന് മുഖ്യമന്ത്രി ആകുമോ എന്ന് കാത്തിരുന്ന് കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ഭരിക്കാന്‍ പോകുന്നത് മുസ്ലിം ലീഗ് ആയിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ഗീയകലാപങ്ങള്‍ ഉണ്ടായിട്ടില്ല. തന്റെ മലപ്പുറം പ്രസംഗം വിവാദമാക്കുന്നത് വര്‍ഗീയ കലാപം ഉണ്ടാക്കാനാണ്. മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
എസ്എന്‍ഡിപിയെ തകര്‍ക്കാന്‍ കുലംകുത്തികള്‍ ശ്രമിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ പല ശക്തികളും രംഗത്തുണ്ട്. എന്‍ എസ് എസുമായി തമ്മിലടിപ്പിച്ചത് യുഡിഎഫ് ആണ്. ഇനി എന്‍എസ്എസുമായി കലഹത്തിന് ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.