കെട്ടിവച്ച മുറിവില്‍ ശസ്ത്രക്രിയാ ബ്ലേഡ്; പമ്പ ആശുപത്രിയില്‍ ഗുരുതര മെഡിക്കല്‍ അനാസ്ഥയെന്ന് തീര്‍ത്ഥാടകയുടെ പരാതി

Sabarimala, Ayyappa Meet, World Ayyappa Devotees meet, ആഗോള അയ്യപ്പസംഗമം
Sabarimala
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 17 ജനുവരി 2026 (17:51 IST)
പത്തനംതിട്ട: പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപിച്ച് പരാതി. നെടുമ്പാശ്ശേരി സ്വദേശിനിയായ തീര്‍ത്ഥാടക പ്രീത തന്റെ കാലിലെ മുറിവില്‍ സര്‍ജിക്കല്‍ ബ്ലേഡ്
വച്ച് കെട്ടിയതായായി പരാതി നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് പരാതി നല്‍കിയത്. ചികിത്സ ആവശ്യപ്പെട്ട ഒപി ടിക്കറ്റും മുറിവില്‍ ബ്ലേഡ് തിരുകിയതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു.

പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്രയുമായി പ്രീത നടക്കുകയായിരുന്നു. പമ്പയിലെത്തിയപ്പോഴേക്കും കാലില്‍ ഒരു പൊള്ളല്‍ ശ്രദ്ധയില്‍പ്പെട്ടു. ചികിത്സയ്ക്കായി പമ്പ ആശുപത്രിയിലേക്ക് പോയി. ആശുപത്രിയില്‍ മുറിവ് ബാന്‍ഡേജ് ചെയ്ത ശേഷം പ്രീത സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി. തിരിച്ചെത്തിയപ്പോള്‍ മുറിവ് വീണ്ടും ബാന്‍ഡേജ് ചെയ്യാന്‍ അതേ ആശുപത്രിയില്‍ പോയി. രാത്രിയായതിനാല്‍ ആശുപത്രിയിലെ എല്ലാവരും ഉറങ്ങുകയായിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരാള്‍ വന്ന് മുറിവില്‍ ബാന്‍ഡേജ് ഇടാന്‍ തുടങ്ങി. സംശയം തോന്നിയ പ്രീത അയാളുടെ യോഗ്യതാപത്രങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അയാള്‍ ഒരു നഴ്‌സിംഗ് അസിസ്റ്റന്റ് ആണെന്ന് മറുപടി നല്‍കി.

വീട്ടിലെത്തിയ ശേഷം അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ബാന്‍ഡേജ് അഴിച്ചുനോക്കിയപ്പോള്‍ മുറിവില്‍ ഒരു സര്‍ജിക്കല്‍ ബ്ലേഡ് കുടുങ്ങിയിരിക്കുന്നതായി കണ്ടു. ഉടന്‍ തന്നെ പത്തനംതിട്ട ഡിഎംഒയെ സംഭവം അറിയിക്കുകയും പരാതി നല്‍കുകയും ചെയ്തു. ഒപി ടിക്കറ്റും മറ്റ് മെഡിക്കല്‍ രേഖകളും അവര്‍ ഡിഎംഒയ്ക്ക് കൈമാറി. കാലില്‍ ബ്ലേഡ് കുടുങ്ങിയതിന്റെ ദൃശ്യങ്ങളും പ്രീത അയച്ചുകൊടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :