ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്: കെഎസ്ഇബിയില്‍ 16.5 ലക്ഷം രൂപയുടെ അഴിമതി കണ്ടെത്തി വിജിലന്‍സ്

police
police
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 17 ജനുവരി 2026 (19:23 IST)
തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ വിജിലന്‍സ് നടത്തിയ ദ്രുത പരിശോധനയില്‍ ലക്ഷങ്ങളുടെ അഴിമതിയും വ്യാപക ക്രമക്കേടുകളും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 'ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്' എന്ന രഹസ്യ ഓപ്പറേഷനിലൂടെയാണ് വിജിലന്‍സ് വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്. കരാറുകാരന്‍ കമ്മീഷന്‍ രൂപത്തില്‍ കൈക്കൂലി വാങ്ങുകയും പരിശോധന നടത്താതെ ബില്ലില്‍ മാറ്റം വരുത്തുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. അക്കൗണ്ടുകള്‍ വഴി മാത്രം 41 ഉദ്യോഗസ്ഥര്‍ 16.5 ലക്ഷം രൂപയുടെ കൈക്കൂലി വാങ്ങിയതായി കണ്ടെത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടത്തിയ കരാര്‍ ജോലികള്‍ വിജിലന്‍സ് പരിശോധിച്ചു.

വലിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ടെന്‍ഡര്‍ ഒഴിവാക്കാന്‍ വലിയ കരാര്‍ ജോലികളെ ചെറിയ തുകകളുടെ പ്രവൃത്തികളായി തിരിച്ചിരിക്കുന്നു. മിക്ക ഓഫീസുകളിലും ക്വട്ടേഷനുകള്‍ വഴി ഇഷ്ടപ്പെട്ടവര്‍ക്ക് കരാര്‍ നല്‍കുന്ന രീതി പിന്തുടരുന്നതായി വിജിലന്‍സ് കണ്ടെത്തി. വര്‍ഷങ്ങളായി ഒരേ വ്യക്തിക്ക് വ്യത്യസ്ത ജോലികള്‍ക്ക് കരാര്‍ നല്‍കുന്ന പക്ഷപാതപരമായ നിലപാട് കണ്ടെത്തി. ലോഗ് ബുക്കുകളിലും കരാര്‍ അടിസ്ഥാനത്തില്‍ എടുത്ത വാഹനങ്ങളുടെ ഉപയോഗത്തിലും വലിയ തോതിലുള്ള ക്രമക്കേടുകള്‍ ഉണ്ട്.

കരാര്‍ ജോലികളുമായി ബന്ധപ്പെട്ട ഫയലുകള്‍ ശരിയായി പരിപാലിക്കുന്നില്ല. കൂടാതെ നിയമങ്ങള്‍ അനുസരിച്ച് പരിപാലിക്കേണ്ട രജിസ്റ്ററുകള്‍ പലയിടത്തും ലഭ്യമല്ല. ഔദ്യോഗിക നടപടിക്രമങ്ങള്‍ പാലിക്കാതെയും കൃത്യമായ രേഖകള്‍ സൂക്ഷിക്കാതെയും കരാര്‍ ജോലികള്‍ നല്‍കുന്ന കെഎസ്ഇബി നടപടിക്രമം വലിയ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് കാരണമാകുന്നുവെന്ന് വിജിലന്‍സ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :