'അതൊന്നും വകുപ്പ് മന്ത്രി അറിയേണ്ട ആവശ്യമില്ല'; മദ്യനികുതിയിൽ വാശിയുമായി സതീശൻ, കോൺഗ്രസിൽ ഭിന്നത
ബജറ്റ് നിർദേശം നടപ്പിലാക്കുമെന്നാണ് സതീശന്റെ പിടിവാശി
മദ്യനികുതി നിശ്ചയിക്കേണ്ടത് തന്റെ മാത്രം അധികാര പരിധിയിൽ വരുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ധനബില്ലിലും നികുതി നിർദേശം ഉൾപ്പെടുത്താനാണ് സതീശന്റെ തീരുമാനം. കോൺഗ്രസിൽ കടുത്ത അതൃപ്തി പുകയുമ്പോഴും ഇക്കാര്യത്തിൽ പിന്നോട്ടില്ലെന്നാണ് സതീശന്റെ വാദം.
ബജറ്റ് നിർദേശം നടപ്പിലാക്കുമെന്നാണ് സതീശന്റെ പിടിവാശി. മുന്നണിയിലുള്ളവരെ ഇക്കാര്യം പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. നികുതി തീരുമാനിക്കേണ്ടത് താനാണ്. വകുപ്പ് മന്ത്രിയെ അതൊന്നും അറിയിക്കേണ്ട കാര്യമില്ലെന്നും സതീശൻ പറയുന്നു.
അതേസമയം ചർച്ച വേണമെന്ന നിലപാടിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുസ്ലിം ലീഗിനുള്ളിലും ഇക്കാര്യത്തിൽ എതിർപ്പുണ്ട്. ധനബില്ലിലും നികുതി നിർദേശം ഉൾപ്പെടുത്തിയാൽ വി.എം.സുധീരൻ അടക്കമുള്ള മുതിർന്ന നേതാക്കൾ പരസ്യ പ്രതിഷേധത്തിനു തയ്യാറാകും.