അനുബന്ധ വാര്‍ത്തകള്‍
- ബിജെപിക്കു തിരിച്ചടി; തിരുവനന്തപുരം കോർപറേഷൻ കൗൺസിലിലെ 20 പേരുടെ സത്യപ്രതിജ്ഞ റദ്ദാക്കി
- വാണിയപ്പാറ സെമിത്തേരിയിലെ ദുരൂഹത: ശാസ്ത്രീയ പരിശോധനയ്ക്കായി ഇന്ന് കല്ലറ തുറക്കും
- Shigella Alert: ഷിഗെല്ലയിൽ വിറച്ച് കേരളം, 15 പുതിയ കേസുകൾ; കൂടുതൽ പേർ കോഴിക്കോട്
- ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ
- അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കും: കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു
'ഖനനം അനുവദിക്കില്ല, യുഡിഎഫ് വന്നാൽ നിർത്തും'; വീണ്ടും ചർച്ചയായി സതീശന്റെ നിലപാട് മാറ്റം
കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി സതീശനെതിരെ രംഗത്തെത്തിയിട്ടുണ്ട്
മറ്റൊരു സുപ്രധാന വിഷയത്തിൽ കൂടി നിലപാട് മാറ്റി മുഖ്യമന്ത്രി വി.ഡി.സതീശൻ. യുഡിഎഫ് അധികാരത്തിലെത്തിയാൽ കരിമണൽ ഖനനം നിർത്തുമെന്നായിരുന്നു സതീശൻ പറഞ്ഞിരുന്നത്. എന്നാൽ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ സ്വകാര്യ മേഖലയ്ക്കു കരിമണൽ ഖനനത്തിനുള്ള വാതിൽ സതീശൻ തുറന്നിട്ടു.
നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് നടത്തിയ 'പുതുയുഗയാത്ര'യ്ക്കിടെ സതീശൻ പറഞ്ഞത് ഇങ്ങനെ, ' നമ്മൾ അതിനെതിരായി സമരം ചെയ്യുകയാണ്. നമ്മൾ അധികാരത്തിലെത്തിയാൽ അപ്പോൾ നിർത്തും. ആലപ്പുഴയുടെ പാരിസ്ഥിതികമായ തകർച്ചയ്ക്കു ആക്കം കൂട്ടിയ സംഭവമാണ് ഖനനം. ഒരുകാരണവശാലും നമ്മൾ അത് അനുവദിക്കില്ല. അത് ക്ലിയർ ആയ സ്റ്റാൻഡാണ്, അതിൽ ഒരു വ്യത്യാസവുമില്ല,'
ഇങ്ങനെ പറഞ്ഞ സതീശൻ അധികാരത്തിലെത്തി ആദ്യ ബജറ്റിൽ തന്നെ വൻകിട കോർപറേറ്റുകൾക്കായി സമുദ്രതീരം, ധാതുമണൽ നിക്ഷേപങ്ങൾ തുടങ്ങിയ രംഗങ്ങളിൽ പൂർണ സ്വകാര്യനിക്ഷേപം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി സതീശനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഖനനം ഉണ്ടാകില്ലെന്ന് ഉറപ്പ് തന്നതാണ്, ഇപ്പോൾ വാക്ക് മാറിയിരിക്കുകയാണ് സതീശനെന്ന് സമിതി കുറ്റപ്പെടുത്തി. ശക്തമായ സമരമുണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
അടുത്ത ലേഖനം