അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രിയുടെ പ്രസ്താവന ധിക്കാരം, ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ?
- പരമാവധി ഇളവുകൾ നൽകുന്നുണ്ട്, വ്യാപാരികൾ മറ്റൊരു രീതിയിലേക്ക് പോയാൽ നേരിടുമെന്ന് മുഖ്യമന്ത്രി
- തിരുവഞ്ചൂരിന് വധഭീഷണി:10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ വകവരുത്തും,പിന്നിൽ ടിപി കേസ് പ്രതികളെന്ന് വിഡി സതീശൻ
- ഏകാധിപതികളെ വ്യക്തിപരമായി കീഴ്പ്പെടുത്തണം, പിണറായിക്കെതിരെ കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്
- ഖദർ ഇട്ട് ചുളിവ് വരുത്താതെ വീട്ടിലെത്തുന്ന പാർട്ടിപ്രവർത്തനം വേണ്ട: കോൺഗ്രസുകാരോട് വിഡി സതീശൻ
മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര കേസുകൾ ഒത്തുതീർപ്പാക്കാൻ: വിഡി സതീശൻ
ഒത്തുതീർപ്പുകൾക്ക് വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഡൽഹി യാത്രകളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊടകര കുഴൽപ്പണക്കേസ് മുന്നോട്ടുവെച്ച് സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
കുഴൽപ്പണക്കേസിലെ അന്വേഷണം പ്രഹസനമാണെന്നാണ് ഹൈക്കോടതി പറയാതെ പറഞ്ഞതെന്നും കൊടകര കുഴല്‍പ്പണക്കേസും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണവും വെച്ചുകൊണ്ട് വിലപേശുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂഡല്‍ഹിക്ക് പോയതെന്നും സതീശൻ പറഞ്ഞു.
കുഴൽപ്പണക്കേസിൽ അന്വേഷണസംഘം നിഗൂഡതകൾ ബാക്കിവെച്ചിരിക്കുകയാണെന്നാണ് ഹൈക്കോടതി കേസിൽ അഭിപ്രായപ്പെട്ടത്. ആ നിഗൂഢതകള്‍ എന്താണെന്ന് അന്വേഷണം നടത്തിയ പോലീസിന്റെ പക്കലും സര്‍ക്കാരിന്റെ പക്കലും വിവരമുണ്ടെന്നും സതീശൻ ആരോപിച്ചു.