1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD satheesan against CM's arrogance

മുഖ്യമന്ത്രിയുടെ പ്രസ്‌താവന ധിക്കാരം, ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ?

വിഡി സതീശൻ
സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ലംഘിച്ച് കടകൾ തുറക്കാൻ ശ്രമിച്ചാൽ നേരിടുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മനസ്സിലാക്കി കളിച്ചാൽ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന വെല്ലുവിളിയാണെന്ന് വിഡി സതീശൻ പറഞ്ഞു.
 
മനസ്സിലാക്കി കളിച്ചാൽ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന കേരളത്തിലെ വ്യാപാരികളോടും ജനത്തിനോടുമുള്ള ധിക്കാരം നിറഞ്ഞ വെലുവിളിയാണെന്നും ഇത് ഇവിടെ വിലപ്പോവില്ലെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. ഫെയ്‌സ്‌ബുക്കിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
 
വിഡി സതീശന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് വായിക്കാം
 
മനസ്സിലാക്കി കളിച്ചാൽ മതി എന്ന ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ്.
അത് കേരളത്തിൽ വിലപ്പോകില്ല.
 
തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മോറട്ടോറിയവുമില്ല. സഹായങ്ങളുമില്ല. മനുഷ്യൻ കടക്കെണിയിൽ പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ ?
ഇത് കേരളമാണ്. മറക്കണ്ട.
About Writer
അഭിറാം മനോഹർ