അഭിറാം മനോഹർ|
Last Modified ബുധന്‍, 16 ജൂണ്‍ 2021 (13:18 IST)
കോൺഗ്രസ് എന്നാൽ വെറും ആൾക്കൂട്ടമല്ലെന്ന് പാർട്ടി പ്രവർത്തകരെ ഓർമ്മിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വെറും ആൾക്കൂട്ടമാണ് കോൺഗ്രസ് എന്ന ധാരണയെ തിരുത്തി താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് ആത്മവിശ്വാസം ഉണ്ടാക്കാൻ പുതിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന് കഴിയണമെന്നും
വിഡി സതീശൻ പറഞ്ഞു. കെപിസിസി പ്രസിഡന്റായി കെ
സുധാകരൻ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി ജയിച്ചാൽ ആവേശം വാനോളമാണ്. തോറ്റാൽ അത് പാതാളം വരെ താഴും. അതാണ് കോൺഗ്രസ്. തൂവെള്ള ഖദർ ഇട്ട് രാവിലെ ഇറങ്ങി രാത്രി ചുളിവ് വരാതെ വീട്ടിലെത്തുന്നതല്ല രാഷ്ട്രീയപ്രവർത്തനം. വെള്ള ഖദറിന് കോട്ടം തട്ടാത്ത രാഷ്ട്രീയ പ്രവർത്തനം എന്ന രീതി പാർട്ടി അവസാനിപ്പിച്ചേ തീരുവെന്നും വിഡി സതീശൻ പറഞ്ഞു.