അനുബന്ധ വാര്‍ത്തകള്‍
- കടകംപള്ളിയുടെ വാദം പൊളിയുന്നു; ഉണ്ണികൃഷ്ണന് പോറ്റിയുടെ കുടുംബവുമൊത്തുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്
- മാലിന്യ സംസ്കരണം പാളി; തിരുവനന്തപുരത്ത് പ്രതിസന്ധി, ബിജെപി നാറ്റിച്ചെന്ന് സോഷ്യല്‍ മീഡിയ
- ഹെല്‍ത്ത് കെയര്‍ എക്സലന്‍സ് പുരസ്കാരം കാസര്‍ഗോഡ് കിംസിന്
- ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി
- ചെങ്ങന്നൂര്‍-പമ്പ റെയില്‍ പാത പദ്ധതി ഉപേക്ഷിച്ചു, ശബരിമല പാതയിലേക്കുള്ള തടസ്സങ്ങള്‍ നീക്കി
'ഏയ് അന്‍വറിനെയൊന്നും പ്രഖ്യാപിച്ചിട്ടില്ല'; വീണ്ടും കെപിസിസി അധ്യക്ഷനെ തള്ളി സതീശന്‍
ബേപ്പൂരില്‍ അന്‍വറിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ മാത്രമേ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകൂവെന്നും സതീശന്‍
VD Satheesan and Sunny Joseph
നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളിലെ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. ബേപ്പൂരില്‍ പി.വി.അന്‍വറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനു വില കൊടുക്കുന്നില്ല പ്രതിപക്ഷ നേതാവ്.
ബേപ്പൂരില്‍ അന്‍വറിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ മാത്രമേ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകൂവെന്നും സതീശന്‍ പറഞ്ഞു. അന്‍വര്‍ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന അര്‍ത്ഥത്തിലാണ് കെപിസിസി പ്രസിഡന്റ് പ്രതികരിച്ചതെന്നും അത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഇത് രണ്ടാം തവണയാണ് കെപിസിസി അധ്യക്ഷന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത്. അന്‍വര്‍ ബേപ്പൂരില്‍ ജയിച്ചുവരുമെന്നും സ്ഥാനാര്‍ഥിയാകുമെന്നും കെപിസിസി അധ്യക്ഷന്‍ നേരത്തെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.