ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 7 ഫെബ്രുവരി 2026 (19:08 IST)
തൃശൂര്‍: മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പുതന്നെ അതിനെ എതിര്‍ക്കാനുള്ള തിരക്കഥ തയ്യാറാണെന്നും ആളുകള്‍ അതില്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു. 2070 വരെയുള്ള രാജ്യത്തിന്റെ രൂപകല്‍പ്പനയാണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ബഡ്ജറ്റിനെ പ്രശംസിച്ചത്. 'എന്റെ അഭിപ്രായത്തില്‍, ഇത് വളരെ വ്യക്തമായ ദിശാബോധമുള്ള ഒരു ബജറ്റാണ്.

ഈ ബജറ്റ് രാജ്യത്തിന്റെ രൂപകല്‍പ്പനയാണ്. ഭാവിയിലേക്കുള്ള ദിശാബോധമുള്ള ഒരു ബജറ്റാണിത്. 2070-ല്‍ ഉണ്ടാകാവുന്ന സാഹചര്യത്തെ മറികടക്കാന്‍ ഈ ബജറ്റിന് കഴിയും. ഇതിനെയാണ് വികസിത ഭാരതം എന്ന് വിളിക്കുന്നത്. ബജറ്റിനെ വിമര്‍ശിച്ചുകൊണ്ട് അധികാരത്തിലെത്താന്‍ കഴിയുമോ എന്ന് പലരും നോക്കുന്നു. വോട്ടിലൂടെ കേരള സമൂഹം ഇതിന് ഉത്തരം നല്‍കും,' സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം കേന്ദ്ര ബജറ്റിനെക്കുറിച്ച് വിവാദമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പത്ത് വര്‍ഷമായി ഒന്നും ചെയ്യാത്തവര്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സൃഷ്ടിച്ച വിവാദമാണിത്. നരേന്ദ്ര മോദിയുടെ കാലത്ത് ഇന്ത്യയുടെ സ്ഥിതി എന്തായിരുന്നുവെന്നും അത് എങ്ങനെയായിരുന്നുവെന്നും എല്ലാവര്‍ക്കും അറിയാം. ഇന്ന് ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയുള്ള രാജ്യമായി മാറിയിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :