മാലിന്യ സംസ്‌കരണം പാളി; തിരുവനന്തപുരത്ത് പ്രതിസന്ധി, ബിജെപി നാറ്റിച്ചെന്ന് സോഷ്യല്‍ മീഡിയ
നഗരത്തില്‍ തമ്പാനൂര്‍, കിഴക്കേകോട്ട, സ്റ്റാച്ചു, പാളയം, കരമന തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും മാലിന്യം കുന്നുകൂടിയിരിക്കുന്നത്
Thiruvananthapuram Corporation - Waste Management
തിരുവനന്തപുരം നഗരത്തിലെ മാലിന്യപ്രശ്‌നത്തില്‍ ബിജെപി കൗണ്‍സിലിനു രൂക്ഷ വിമര്‍ശനം. മാലിന്യ കൂമ്പാരത്തിന്റെ ചിത്രങ്ങള്‍ സഹിതം പങ്കുവെച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് ബിജെപി ഭരണത്തെ വിമര്‍ശിക്കുന്നത്.
നഗരത്തില്‍ തമ്പാനൂര്‍, കിഴക്കേകോട്ട, സ്റ്റാച്ചു, പാളയം, കരമന തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും മാലിന്യം കുന്നുകൂടിയിരിക്കുന്നത്. 'നാറാത്തത് നാറും' എന്നാണ് സമൂഹമാധ്യമങ്ങളില്‍ ബിജെപി കൗണ്‍സിലിനെതിരെ ഉയര്‍ന്നിരിക്കുന്ന പരിഹാസം. മാലിന്യ സംസ്‌കരണം കൃത്യമായി നടക്കാത്തതില്‍ ബിജെപി കൗണ്‍സിലിനും മറുപടിയില്ല. പലയിടത്തും സ്ഥിതി രൂക്ഷമായതോടെ പൊതുജനം തന്നെയാണ് മാലിന്യം നീക്കം ചെയ്യുന്നത്.