1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. You can register your own information from today, the last date is June 30

സെന്‍സസ് 2027: ഇന്ന് മുതല്‍ സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താം, അവസാന തിയതി ജൂണ്‍ 30

Union Cabinet, Census 2027, National News, യൂണിയൻ ക്യാബിനറ്റ്, സെൻസസ് 27, ദേശീയവാർത്ത
ആദ്യ ഡിജിറ്റല്‍ സെന്‍സസിന്റെ ഭാഗമായി സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യം ജൂണ്‍ 16 മുതല്‍ ലഭ്യമാകും. ജൂണ്‍ 30 വരെയാണ് സമയം. ജൂലൈ ഒന്നു മുതല്‍ 31 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വിവരങ്ങള്‍ശേഖരിക്കുന്നതിന് മുന്നോടിയായാണ് വ്യക്തികള്‍ക്ക് കുടുംബത്തിലെവിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാനുള്ള സംവിധാനം. 15-20 മിനിറ്റിനുള്ളില്‍ പ്രക്രിയ പൂര്‍ത്തിയാക്കാനാകും.
 
https://se.census.gov.in  പോര്‍ട്ടലില്‍ സംസ്ഥാനം തിരഞ്ഞെടുത്തശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ചെയ്യാം. ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന് മാത്രമാണ് ഉപയോഗിക്കാവുന്നത്.  ഇഷ്ടമുള്ളഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ തെരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാനാകില്ല. പോര്‍ട്ടലിലെ മാപ്പില്‍ വീടിന്റെ കൃത്യമായ സ്ഥാനം 'റെഡ് മാര്‍ക്കര്‍' ഉപയോഗിച്ച് അടയാളപ്പെടുത്താം. സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കി വിവരങ്ങള്‍ പരിശോധിച്ചശേഷം അന്തിമസമര്‍പ്പണം (Final Submit)  നല്‍കാം.
 
വിവരങ്ങള്‍ അന്തിമസമര്‍പ്പണത്തിന് മുമ്പ്   രേഖപ്പെടുത്തി സൂക്ഷിക്കാനുമാകും.  (Save as Draft)
വിവരങ്ങള്‍ വിജയകരമായിരേഖപ്പെടുത്തുമ്പോള്‍ 'എച്ച്' ല്‍ തുടങ്ങുന്ന 11 അക്ക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐഡി (എസ്.ഇ. ഐഡി) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ ഐഡി കൈമാറി വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കാം. ജൂണ്‍ 30-നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-എന്യൂമറേഷന്‍ പൂര്‍ത്തിയാക്കാനാകില്ല. കഴിയില്ല. അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ശേഖരിക്കും. കൂടുതല്‍ വിവരങ്ങള്‍ https://se.census.gov.in/  ല്‍ ലഭിക്കും.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കണ്ണൂരിൽ രണ്ട് കുട്ടികൾക്കു ഷിഗെല്ല