അനുബന്ധ വാര്‍ത്തകള്‍
- ഹൈക്കോടതി ഉത്തരവുകള്‍ ലംഘിച്ചു: വ്യാജ ഉദ്യോഗസ്ഥ സ്ഥലംമാറ്റ പട്ടിക തടഞ്ഞ് ദേവസ്വം പ്രസിഡന്റ്
- നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍
- മലയിടംതുരുത്തിലെ ഒഴിപ്പിക്കലിനുള്ള സമയപരിധി ഹൈക്കോടതി ജൂണ്‍ 16 വരെ നീട്ടി
- വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസ്: ഇഡി അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
- ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു
ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രയ്‌ക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി
കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രയ്‌ക്കെതിരെ ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി. പദ്ധതി ഏകപക്ഷീയവും വിവേചനപരവും ആണെന്നും അതിനാല്‍ പദ്ധതി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കൊച്ചി സ്വദേശിയായ മുഹമ്മദ് ഫിര്‍ദൗസാണ് ഹര്‍ജി നല്‍കിയത്. ലിംഗാടിസ്ഥാനത്തിലുള്ള വേര്‍തിരിവാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയ്‌ക്കെതിരെയുള്ള നടപടിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണ് ഈ പദ്ധതിയെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. വരുമാനപരിധി പോലുള്ള യാതൊരു മാനദണ്ഡങ്ങളും നോക്കാതെയാണ് സ്ത്രീ ആയതുകൊണ്ട് മാത്രം സൗജന്യം നല്‍കുന്നത്. ഇത് പുരുഷന്മാരോടുള്ള വിവേചനം ആണെന്നും ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കിയാണ് നിലവില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് പദ്ധതിയുടെ ഉദ്ഘാടനം നടന്നതിന് തൊട്ടുപിന്നാലെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.