അനുബന്ധ വാര്‍ത്തകള്‍
- ഉത്രാവധക്കേസില്‍ പൊലീസിനെതിരെ വനിതാ കമ്മീഷന്; മരണത്തില്‍ ഉത്രയുടെ മാതാപിതാക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടും മൃതദേഹം ദഹിപ്പിച്ചു
- പാമ്പിനെകൊണ്ട് കടിപ്പിക്കും മുന്‍പ് ഉത്രയ്ക്ക് ഉറക്കഗുളിക നല്‍കിയിരുന്നു; കൊലപാതകത്തില്‍ സൂരജിന്റെ കുടുംബത്തിന്റെ പങ്കും അന്വേഷിക്കും
- മുഖത്ത് തുപ്പിയാലും വല്ലവന്റെ കൂടെ കിടക്കാൻ നിർബന്ധിച്ചാലും സഹിക്കാൻ പറയുന്ന അച്ഛനമ്മമാരോട് എന്ത് പറയണമെന്നറിയില്ല: മാലാ പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
- ഉത്ര കൊലപാതക കേസ്: അറസ്റ്റിലാകുന്നതിനു മുന്‍പ് സൂരജ് നിയമോപദേശം തേടിയെന്ന് അന്വേഷണ സംഘം
- ഉത്രയ്ക്കു സൂരജ് നല്കിയ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നോ എന്ന് പരിശോധിക്കും; രാസപരിശോധനാഫലം കാത്ത് പൊലീസ്
ഉത്ര വധം: സൂരജിന്റെ പിതാവും അറസ്റ്റില്‍; 36 പവന് സ്വര്‍ണം റബ്ബര്‍ തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍, അമ്മയെയും സഹോദരിയെയും കസ്റ്റഡിയിലെടുക്കാന്‍ സാധ്യത
അഞ്ചല്‍ ഉത്ര വധക്കേസില്‍ സൂരജിന്റെ പിതാവ് സുരേന്ദ്രൻ അറസ്റ്റിൽ. ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ റബ്ബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടത് സുരേന്ദ്രന് പൊലീസിന് കാണിച്ചുകൊടുത്തു. 36 പവന് സ്വര്‍ണാഭരണങ്ങളാണ് കണ്ടെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തേക്കുറിച്ച് തന്റെ പിതാവിനും അറിവുണ്ടായിരുന്നു എന്ന സൂരജിന്റെ മൊഴിയാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിലേക്ക് പൊലീസിനെ എത്തിച്ചത്. സ്വര്‍ണം കുഴിച്ചിട്ടത് സുരേന്ദ്രനാണ് എന്നാണ് കണ്ടെത്തല്‍. ബാക്കി സ്വര്‍ണം എവിടെയെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. ഇതിനായി അടുത്ത ദിവസങ്ങളില്‍ ലോക്കറുകളില്‍ പരിശോധനയുണ്ടാകും.
അതേസമയം, സംഭവത്തില്‍ സൂരജിന്റെ മറ്റ് ബന്ധുക്കള്‍ക്കും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. ഇതിന്റെ ഭാഗമായി സൂരജിന്റെ അമ്മയെയും സഹോദരിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൂരജ് മുമ്പും വീട്ടില്‍ പാമ്പുമായി എത്തിയിട്ടുണ്ടെന്ന നിര്‍ണായക മൊഴിയും സുരേന്ദ്രന് നല്കി. ഇതോടെ പൊലീസിന്റെ അന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.