കൊല്ലം|
ശ്രീനു എസ്|
Last Updated:
വെള്ളി, 29 മെയ് 2020 (14:25 IST)
പാമ്പിനെകൊണ്ട് കടിപ്പിക്കും മുന്‍പ് ഉത്രയ്ക്ക് ഭര്‍ത്താവായ സൂരജ് ഉറക്കഗുളിക നല്‍കിയിരുന്നതായി അന്വേഷണസംഘം പറഞ്ഞു. പാമ്പ് കടിക്കുന്ന വേദന അറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ഉത്ര മരിക്കുന്ന ദിവസം ഉത്രയുടെ വീട്ടില്‍ സൂരജ് ജൂസുണ്ടാക്കിയിരുന്നു.
ഉത്രയ്ക്ക് സൂരജിന്റെ വീട്ടില്‍ വച്ച് ആദ്യം പാമ്പിന്റെ കടിയേറ്റപ്പോള്‍ വീട്ടില്‍ പായസം ഉണ്ടാക്കിയിരുന്നു. ഇതിലും ഉറക്കഗുളിക ഉണ്ടായിരുന്നോയെന്ന് അന്വേഷണ സംഘത്തിന് സംശയം ഉണ്ട്. കൂടാതെ ഉത്രയുടെ കൊലപാതകത്തില്‍ സൂരജിന്റെ കുടുംബത്തിന്റെ പങ്കും അന്വേഷിക്കും. ഉത്രയുടെ ശരീരത്തില്‍ കാണപ്പെട്ട പാമ്പിന്‍ വിഷവും വീടിനുള്ളില്‍ കണ്ടെത്തിയ പാമ്പിന്റെ വിഷവും ഒന്നുതന്നെ ആണോയെന്നറിയാന്‍ രാസപരിശോധനാ ഫലം വരേണ്ടതുണ്ട്.