കൊല്ലം|
ശ്രീനു എസ്|
Last Updated:
വ്യാഴം, 28 മെയ് 2020 (09:07 IST)
അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയ്ക്ക് ഭര്‍ത്താവായ സൂരജ് ജൂസില്‍ മയക്കുമരുന്ന് നല്‍കിയിരുന്നോയെന്ന് പൊലീസ് അന്വേഷിക്കും. ഉത്ര മരിച്ച ദിവസം സൂരജ് ജൂസ് തയ്യാറാക്കി ഉത്രയ്ക്കു നല്‍കിയിരുന്നു. മയക്കുമരുന്നു കലര്‍ന്ന ജൂസ് കുടിച്ചതിനാലാകാം പാമ്പിന്റെ കടിയേറ്റിട്ടും ഉത്ര അറിയാതിരുന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ഇതുസംബന്ധിച്ച് ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം എത്തിയാലേ എന്തെങ്കിലും പറയാന്‍ സാധിക്കു. ഉത്രയുടെ ദേഹത്തേക്ക് പാമ്പിനെ കുടഞ്ഞിട്ടെന്നു സമ്മതിക്കുന്ന സൂരജ് പാമ്പുകൊത്തുന്നതു കണ്ടില്ലെന്നും ചീറ്റുന്ന ശബ്ദംകേട്ടുവെന്നുമാണ് മൊഴി നല്‍കിയിട്ടുള്ളത്. അതേസമയം സൂരജ് പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. പാമ്പുപിടുത്തക്കാരനെ പരിചയപ്പെടുത്തിയത് വാവ സുരേഷാണെന്ന് സൂരജ് നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നു. ഇത് നുണയാണെന്ന് തെളിയുകയും ചെയ്തു. അണലി കടിക്കുന്നതിനുംമുമ്പ് വീട്ടില്‍ സ്റ്റെയര്‍കെയ്‌സിന്റെ പടികളില്‍ ഉത്ര കണ്ടുവെന്നു പറയുന്ന പാമ്പ് ചേരയായിരുന്നുവെന്നാണ് സൂരജ് പോലീസിനോട് ഇപ്പോള്‍ പറയുന്നത്.