1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് മൂന്നര വയസ്സുകാരനുമായി അമ്മ കിണറ്റില്‍ ചാടി, കുട്ടി മരിച്ചു

Trivandrum
തിരുവനന്തപുരത്ത് മൂന്നര വയസ്സുകാരനുമായി അമ്മ കിണറ്റില്‍ ചാടി. കുട്ടി മരിച്ചു. ആറ്റിങ്ങല്‍ മാമം കുന്നുംപുറത്ത് രേവതിയില്‍ രമ്യ (30) ആണ് മകന്‍ അഭിദേവുമായി കിണറ്റില്‍ ചാടിയത്. 50 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് യുവതി കുട്ടിയുമായി ചാടിയത്.
 
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. തലയ്ക്ക് ഗുരുതര പരിക്കുകളോടെ രമ്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് രാജേഷിനെ ആറ്റിങ്ങല്‍ പോലീസ് ചോദ്യംചെയ്തു.
അടുത്ത ലേഖനം
വനിതാ ഡോക്ടറെ ബലമായി ചുംബിച്ച സീനിയർ ഡോക്ടർക്കെതിരെ അന്വേഷണം