ന്യൂനമര്‍ദ്ദം കനിയുമോ? കേരളത്തിനു നേരിയ ആശ്വാസമായി പുതിയ മുന്നറിയിപ്പ്

രേണുക വേണു| Last Modified വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (15:26 IST)
കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റ് മാസമാണ് കടന്നുപോയത്. സെപ്റ്റംബറില്‍ നേരിയ തോതിലെങ്കിലും മഴ ലഭിച്ചില്ലെങ്കിലും സംസ്ഥാനത്ത് അതിരൂക്ഷമായ വരള്‍ച്ചയ്ക്ക് സാധ്യതയുണ്ട്. അതിനിടയിലാണ് നേരിയ ആശ്വാസം നല്‍കി പുതിയ കാലാവസ്ഥ പ്രവചനം എത്തുന്നത്. സെപ്റ്റംബര്‍ മൂന്നോടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ഈ ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കാം.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് വ്യാപകമായി മിതമായ/ഇടത്തരം മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരളത്തിലായിരിക്കും കൂടുതല്‍ മഴ ലഭിക്കുക. ഓഗസ്റ്റില്‍ ന്യൂനമര്‍ദ്ദങ്ങളുടെ അസാന്നിധ്യമാണ് കേരളത്തില്‍ മഴ കുറയാന്‍ കാരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :