1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. lady found dead in bedroom

യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Suicide
തിരുവനന്തപുരം: യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് ആനാട് ആയൂർവേദ ആശുപത്രിക്കടുത്ത് നിലയിൽ വീട്ടിൽ ശ്രീകുമാറിന്റെ മകൾ അശ്വതി എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
 
ബുധാനാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാണ് സംഭവം അറിഞ്ഞത്. വിതുര ചായം സ്വദേശിയായ യുവാവുമായി അശ്വതി അടുപ്പത്തിലായിരുന്നു എന്നും പ്രശ്നം സംബന്ധിച്ച് സംസാരിക്കാൻ ഇവരെ ബുധനാഴ്ച ഉച്ചയോടെ ആനാട്ടേക്ക് വിളിച്ചു വരുത്തിയിരുന്നു എന്നുമാണറിഞ്ഞത്.
 
എന്നാൽ ഇരുകൂട്ടരും തമ്മിലുണ്ടായ സംസാരം തർക്കവും കൈയേറ്റവുമായി മാറി. പരാതിയെ തുടർന്ന് നെടുമങ്ങാട് പോലീസ് ഇരുകൂട്ടരെയും വിളിപ്പിച്ചു തർക്കം പരിഹരിച്ചു തിരിച്ചയച്ചിരുന്നു. എന്നാൽ ഇതിനെ തുടർന്നാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നെടുമങ്ങാട് പോലീസ് കേസെടുത്തു. 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
തിരുവനന്തപുരത്ത് മൂന്നര വയസ്സുകാരനുമായി അമ്മ കിണറ്റില്‍ ചാടി, കുട്ടി മരിച്ചു