പാക്കിസ്ഥാനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ ആക്രമണം; 9 സൈനികര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (17:21 IST)
പാക്കിസ്ഥാനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ ആക്രമണം. സംഭവത്തില്‍ 9 സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ മാധ്യമ കാര്യ വിഭാഗത്തെ ഉദ്ധരിച്ച് ഡോണ്‍ ആണ്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു മോട്ടോര്‍ സൈക്കിളില്‍ ചാവേര്‍ ബോംബര്‍ സൈനിക വാഹനവ്യൂഹത്തില്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി അന്‍വാറുല്‍ ഹഖ് കാക്കര്‍ സൈനികരുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :