അനുബന്ധ വാര്‍ത്തകള്‍
- ശബരിമലയില്‍ ഞായറാഴ്ച ലക്ഷാര്‍ച്ചന
- ഓണം ബംബര്‍ അടിച്ചാല്‍ നികുതികള്‍ കഴിഞ്ഞ് എത്ര രൂപ ലഭിക്കും
- ഓണം ബംബര്‍ ടിക്കറ്റിന് ഇത്തവണ റെക്കോര്‍ഡ് വില്പന
- തിരുവോണം ബമ്പര്‍ ഭാഗ്യശാലിയെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് അറിയാം
- പത്തനംതിട്ടയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞു വന്നവരുടെ വാഹനം അപകടത്തില്‍പ്പെട്ട് കുട്ടിയടക്കം ഏഴു പേര്‍ക്ക് പരിക്ക്
കാണാതായത് ഓഗസ്റ്റ് 31ന്; അനുജയുടെ മൃതദേഹം കണ്ടെത്തിയത് 20 അടിയോളം താഴ്ചയുള്ള കിണറ്റില്‍ നിന്ന്
തിരുവനന്തപുരം വെമ്പായത്താണ് ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ മാസം 30 ന് കാണാതായ വേറ്റിനാട് ചന്തയ്ക്കു സമീപം കുന്നും പുറത്ത് വീട്ടില്‍ പത്മാവതിയുടെ മകള്‍ അനുജ (26)യുടെ മൃതദേഹമാണ് ഇതെന്ന് പോലീസ് പറയുന്നത്. വീട്ടിനടുത്തുള്ള ഇരുപത് അടിയോളം താഴ്ചയുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഓഗസ്റ്റ് 31 ന് അനുജയെ കാണാനില്ലെന്ന് അമ്മ വട്ടപ്പാറ പോലീസില്‍ പരാതി നല്‍കിയിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അനുജയെ കണ്ടെത്താന്‍ ഉളള അന്വേഷണവും നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് വീടിനടുത്തുള്ള കിണറ്റില്‍ ഇന്നലെ വൈകുന്നേരത്തോടെ അനുജയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇന്ന് രാവിലെ പോലീസും ഫയര്‍ഫോഴ്‌സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
മൃതദേഹം പൂര്‍ണമായും അഴുകിയ നിലയിലായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണു മൃതദേഹം അനുജയുടേതാണെന്ന് മനസ്സിലാക്കിയത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മറ്റ് കാര്യങ്ങള്‍ പറയാനാകു എന്ന് പോലീസ് വ്യക്തമാക്കി.