സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 18 സെപ്‌റ്റംബര്‍ 2022 (10:04 IST)
ഓണം ബംബര്‍ ടിക്കറ്റ് ഇത്തവണ റെക്കോര്‍ഡ് വില്പന 67 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ ഇതുവരെയും 66 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റു പോയത്. ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാട് ജില്ലയിലാണ്. പാലക്കാട് ജില്ലയില്‍ ഇതുവരെ 10 ലക്ഷത്തിലധികം ടിക്കറ്റുകള്‍ ആണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തുള്ളത് തൃശൂര്‍ ജില്ലയാണ്. മൂന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയാണ്. 500 രൂപയായിരുന്നു ടിക്കറ്റ് വില.
അതേസമയം തിരുവോണം ബമ്പര്‍ ഭാഗ്യശാലിയെ രണ്ടുമണിക്ക് അറിയാം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ബംബര്‍ നറുക്കെടുപ്പ് നടക്കുന്നത്. ധനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ ഓണം ബമ്പറിന് ഉള്ളത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനത്തുക. ഭാഗ്യശാലിക്ക് എല്ലാവിധ നികുതികളും ഒടുക്കിയ ശേഷം 15.75 കോടി രൂപ കയ്യില്‍ ലഭിക്കും.