1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Asif Ali Supports CJP Protest

അവർക്കു പറയാനുള്ളത് കേൾക്കുക ഭരണകൂടത്തിന്റെ ഉത്തരവാദിത്തം; സിജെപി സമരത്തെ അനുകൂലിച്ച് ആസിഫ് അലി

നടൻ ദുൽഖർ സൽമാനും വിദ്യാർഥി പ്രതിഷേധത്തെ അനുകൂലിച്ച് രംഗത്തെത്തി

Asif Ali Supports CJP Protest
കേന്ദ്ര സർക്കാരിനെതിരായ കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തെ പിന്തുണച്ച് നടൻ ആസിഫ് അലി. വിദ്യാർഥികൾക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച നടൻ അവർക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണെന്നും പറഞ്ഞു. 
 
' ഡൽഹിയിലും രാജ്യത്തുടനീളവും സമരം ചെയ്യുന്ന വിദ്യാർഥികളും യുവജനങ്ങളും ഈ നാടിന്റെ ഭാവിവാഗ്ദാനങ്ങൾ കൂടിയാണ്. അവർക്കു പറയാനുള്ളത് കേൾക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അവർക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയും. വിദ്യാർഥികൾക്കു ഐക്യദാർഢ്യം - ആസിഫ് അലി കുറിച്ചു. 
 
നടൻ ദുൽഖർ സൽമാനും വിദ്യാർഥി പ്രതിഷേധത്തെ അനുകൂലിച്ച് രംഗത്തെത്തി. വിദ്യാഭ്യാസം നല്ല ഭാവിയുടെ വാഗ്ദാനമാണ്. യുവതലമുറ ഇത്തരത്തിൽ പ്രതിഷേധിക്കുമ്പോൾ അത് കേൾക്കണമെന്ന് ദുൽഖർ പറഞ്ഞു. 
അടുത്ത ലേഖനം
രാജ്യത്തിന്റെ ഭാവിയെ വിഘടനവാദികളാക്കി തള്ളുന്ന ഭരണകൂടം