1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Kerala News

പത്തനംതിട്ടയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞു വന്നവരുടെ വാഹനം അപകടത്തില്‍പ്പെട്ട് കുട്ടിയടക്കം ഏഴു പേര്‍ക്ക് പരിക്ക്

Sabarimala
പത്തനംതിട്ടയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞു വന്നവരുടെ വാഹനം അപകടത്തില്‍പ്പെട്ട് കുട്ടിയടക്കം ഏഴു പേര്‍ക്ക് പരിക്ക്. ദര്‍ശനം കഴിഞ്ഞു വന്നവര്‍ സഞ്ചരിച്ച ഇന്നോവയും മിനിലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറില്‍ ഒരു കുട്ടിയടക്കം എഴു പേരാണ് ഉണ്ടായിരുന്നത്. കാറില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൂടാതെ ലോറി ഡ്രൈവര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. എല്ലാവരെയും പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി ഒരു മണിക്കാണ് സംഭവം നടന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തിരുവോണം ബമ്പര്‍ ഭാഗ്യശാലിയെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് അറിയാം