അനുബന്ധ വാര്‍ത്തകള്‍
- ശിവശങ്കറിൽ ഒതുങ്ങില്ല, കള്ളപ്പണം വെളുപ്പിയ്ക്കാൻ ഉന്നത ഉദ്യോഗസ്ഥർ കൂട്ടുനിന്നു; ഇഡി കോടതിയിൽ
- പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്ക് നാളെ മുതല്‍ ഓണക്കിറ്റുകള്‍ ലഭിക്കും
- കുമ്പള ചേടിഗുമ വനത്തില്‍ രണ്ട് യുവാക്കള്‍ തൂങ്ങി മരിച്ച നിലയില്‍
- കൊല്ലത്ത് ശവസംസ്കാരത്തില്‍ പങ്കെടുത്ത 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
- ടൂറിസം മേഖലയ്ക്ക് ആശ്വാസമേകാന്‍ 455 കോടിയുടെ വായ്പാ പദ്ധതി
തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
കോവിഡ് രോഗപ്പകര്‍ച്ച നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ മൂന്നു പ്രദേശങ്ങള്‍കൂടി കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. കിഴുവല്ലം പഞ്ചായത്തിലെ പുരവൂര്‍ (ഒന്നാം വാര്‍ഡ്), ചെമ്മരുതി പഞ്ചായത്തിലെ താകോട്(15ാം വാര്‍ഡ്), ഞെക്കാട്(ഏഴാം വാര്‍ഡ്) എന്നിവിടങ്ങളാണു പുതിയ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ ഉത്തരവിറക്കിയത്.
ഈ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകളൊന്നും ബാധകമായിരിക്കില്ല. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൊതുപരീക്ഷകള്‍ നടത്താന്‍ പാടില്ല. ഈ പ്രദേശങ്ങളോടു ചേര്‍ന്നു കിടക്കുന്ന പഞ്ചായത്ത് വാര്‍ഡുകളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. അതേസമയം രോഗപ്പകര്‍ച്ച നിയന്ത്രണ വിധേയമായതിനെത്തുടര്‍ന്നു കുന്നത്തുകാല്‍ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 14, 19, 20 വാര്‍ഡുകളും പെരിങ്ങമ്മല പഞ്ചായത്തിലെ മൂന്നാം വാര്‍ഡും കണ്ടെയ്ന്മെന്റ് സോണില്‍നിന്ന് ഒഴിവാക്കി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ ഉത്തരവു പുറപ്പെടുവിച്ചു.