1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kasaragod local news

കുമ്പള ചേടിഗുമ വനത്തില്‍ രണ്ട് യുവാക്കള്‍ തൂങ്ങി മരിച്ച നിലയില്‍

Kasaragod
കുമ്പള ചേടിഗുമ വനത്തില്‍ രണ്ട് യുവാക്കള്‍ തൂങ്ങി മരിച്ച നിലയില്‍. കുമ്പള-ബദിയടുക്ക റോഡിനു സമീപത്തെ കോളനിയില്‍ മനു(18), റോഷന്‍(19) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നുവൈകുന്നേരം വഴിയാത്രക്കാരുടെ ശ്രദ്ധയിലാണ് സംഭവം പെട്ടത്.
 
ഇന്നലെ രാവിലെ മുതല്‍ രണ്ടുപേരെയും കാണാനില്ലായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തുകയായിരുന്നു. ഇരുവരുടെയും മൃതദേഹം കാസര്‍കോട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്ക് നാളെ മുതല്‍ ഓണക്കിറ്റുകള്‍ ലഭിക്കും