1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pink ration card onam kit

പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്ക് നാളെ മുതല്‍ ഓണക്കിറ്റുകള്‍ ലഭിക്കും

Onam
പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡുകള്‍ക്കുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകള്‍ വ്യാഴാഴ്ച (ആഗസ്റ്റ് 20) മുതല്‍ വിതരണം ചെയ്യും. കാര്‍ഡുടമകള്‍ ജൂലൈ മാസം റേഷന്‍ വാങ്ങിയ കടകളില്‍നിന്ന് കിറ്റുകള്‍ ലഭിക്കുന്നതാണ്. ആഗസ്റ്റ് 20ന് റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്കാണ് കിറ്റ് ലഭിക്കുന്നത്.
 
21 ന് 1, 2 അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ക്കും, 22ന് 3, 4, 5 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്കും, 24ന് 6, 7, 8, 9 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്കും കിറ്റ് ലഭിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ സെക്രട്ടറി അറിയിച്ചു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ശിവശങ്കറിൽ ഒതുങ്ങില്ല, കള്ളപ്പണം വെളുപ്പിയ്ക്കാൻ ഉന്നത ഉദ്യോഗസ്ഥർ കൂട്ടുനിന്നു; ഇഡി കോടതിയിൽ