അനുബന്ധ വാര്‍ത്തകള്‍
- 'ദയവായി മാറിനിൽക്കൂ, ജീവൻമരണ പോരാട്ടമാണ്'; സുധാകരനോടു അപേക്ഷിച്ച് കോൺഗ്രസ്
- നിയമസഭാ തിരഞ്ഞെടുപ്പ് 2026: സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; പിണറായി വിജയൻ വീണ്ടും ധർമ്മടത്ത് നിന്നും മത്സരിക്കും
- ABP Opinion Poll Prediction: വീണ്ടും പിണറായി; തുടർഭരണത്തിനു സാധ്യതയെന്ന് എബിപി അഭിപ്രായ സർവേ
- CPI Candidates: സതീശനെ വിറപ്പിക്കാൻ ജനപ്രിയൻ ടൈസൺ മാസ്റ്റർ, ഒല്ലൂരിൽ കെ.രാജൻ; സ്ഥാനാർഥി പട്ടിക
- CPM Candidate List: ധർമ്മടത്ത് പിണറായി, പേരാവൂരിൽ ശൈലജ; സുസജ്ജം സിപിഎം, സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
'സീറ്റ് ക്രൈസ്തവർക്കു വേണ്ടി വിറ്റു'; തൃശൂർ കോൺഗ്രസിൽ പോസ്റ്റർ യുദ്ധം
സ്ഥാനാർഥി പ്രഖ്യാപനം നടക്കും മുൻപെ കോൺഗ്രസിൽ തർക്കം രൂക്ഷമാകുകയാണ്
തൃശൂർ കോൺഗ്രസിൽ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് തർക്കം രൂക്ഷം. നഗരത്തിൽ പലയിടത്തും തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ പോസ്റ്റർ യുദ്ധം. ക്രൈസ്തവർക്കു വേണ്ടി നിയമസഭാ സീറ്റ് വിറ്റുവെന്നാണ് ആരോപണം.
സ്ഥാനാർഥി പ്രഖ്യാപനം നടക്കും മുൻപെ കോൺഗ്രസിൽ തർക്കം രൂക്ഷമാകുകയാണ്. മുൻ ഡിസിസി പ്രസിഡന്റ് എം.വിൻസെന്റിനെതിരെയും പോസ്റ്ററിൽ പരാമർശമുണ്ട്. 'സേവ് കോൺഗ്രസ്' എന്ന പേരിലാണ് പോസ്റ്ററുകൾ.
തൃശൂർ നിയമസഭാ സീറ്റ് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ക്രൈസ്തവർക്കു വേണ്ടി വിറ്റെന്നും മതേതരത്വം പണയംവെച്ചുമെന്നുമാണ് പോസ്റ്ററുകളിൽ പറയുന്നത്. കാശ് വാങ്ങിയാണ് സീറ്റ് വിറ്റതെന്ന് പോസ്റ്ററിൽ ആരോപണമുണ്ട്. തൃശൂരിൽ മുൻ മേയർ രാജൻ ജെ പല്ലനെ സ്ഥാനാർഥിയാക്കാനാണ് തീരുമാനം. ഇത് തൃശൂർ രൂപതയ്ക്കു വേണ്ടിയാണെന്ന് ആരോപണമുണ്ട്.
അടുത്ത ലേഖനം