1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CPI Candidate List

CPI Candidates: സതീശനെ വിറപ്പിക്കാൻ ജനപ്രിയൻ ടൈസൺ മാസ്റ്റർ, ഒല്ലൂരിൽ കെ.രാജൻ; സ്ഥാനാർഥി പട്ടിക

ET Taison Master
ET Taison Master

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കൈപ്പമംഗലം എംഎൽഎ ഇ.ടി.ടൈസൺ മാസ്റ്റർ മത്സരിക്കും. 
 
സിപിഐ സ്ഥാനാർഥി പട്ടിക 
 
പറവൂർ - ഇ.ടി.ടൈസൺ മാസ്റ്റർ 
തൃശൂർ - ആലങ്കോട് ലീലാകൃഷ്ണൻ 
ഒല്ലൂർ - കെ.രാജൻ 
ചേർത്തല - പി.പ്രസാദ് 
ചടയമംഗലം - ജെ.ചിഞ്ചുറാണി 
നെടുമങ്ങാട് - ജി.ആർ.അനിൽകുമാർ 
കാഞ്ഞങ്ങാട് - ഗോവിന്ദൻ പള്ളിക്കാപ്പിൽ 
തിരൂരങ്ങാടി - അജിത് കൊളാടി 
മഞ്ചേരി - വി.എം.മുസ്തഫ (സ്വതന്ത്രൻ) 
ഏറനാട് - ഷഹീർ കിഴിശേരി 
നാദാപുരം - പി.വസന്തം 
മണ്ണാർക്കാട് - മൻസിൽ അബൂബക്കർ 
പട്ടാബ് - മുഹമ്മദ് മുഹ്‌സിൻ 
നാട്ടിക - ഗീത ഗോപിക 
കൈപ്പമംഗലം - കെ.കെ.വത്സരാജ് 
കൊടുങ്ങല്ലൂർ - വി.ആർ.സുനിൽ കുമാർ 
മൂവാറ്റുപുഴ - എൻ അരുൺ 
പീരുമേട് - കെ.സലിംകുമാർ 
ഹരിപ്പാട് - ടി.ടി.ജിസ് മോൻ 
വൈക്കം - പി. പ്രദീപ് 
അടൂർ - പ്രീജി കണ്ണൻ 
പുനലൂർ - അജയപ്രസാദ് 
കരുനാഗപ്പള്ളി - എം.എസ്.താര 
ചാത്തനൂർ - ആർ.രാജേന്ദ്രൻ 
ചിറയൻകീഴ് - മനോജ് ബി ഇടമന
 
ഏപ്രിൽ ഒൻപതിനാണ് കേരളത്തിൽ വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് ഫലം മേയ് നാലിന്. ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ (ഏപ്രിൽ 16) നു പുറപ്പെടുവിക്കും.
About Writer
രേണുക വേണു
അടുത്ത ലേഖനം
ABP Opinion Poll Prediction: വീണ്ടും പിണറായി; തുടർഭരണത്തിനു സാധ്യതയെന്ന് എബിപി അഭിപ്രായ സർവേ