അനുബന്ധ വാര്‍ത്തകള്‍
- പ്രസംഗത്തിൽ പലതും പറയും പിഎം ശ്രീ കരാർ അറബിക്കടലിൽ കൊണ്ടുപോയി എറിയാൻ കഴിയുമോ? : കെ എം ഷാജി
- 'പിഎം ശ്രീ ചവറ്റുകൊട്ടയിൽ എറിയുമെന്ന് പറഞ്ഞ കെ.എം.ഷാജി എവിടെ'; ലീഗിന്റെ ബിജെപി വിധേയത്വത്തിൽ വിമർശനം
- 'നിര്‍ഭാഗ്യകരമായ' 13-ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ തിരഞ്ഞെടുത്ത് മന്ത്രി കെഎം ഷാജി
- 102 സീറ്റ് തന്ന ജനങ്ങളോട് പ്രതിബദ്ധത വേണം; വിഡി സതീശന് പിന്തുണയുമായി കെഎം ഷാജി
- വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിന്; കെ.എം.ഷാജി മന്ത്രിയായേക്കും
പിഎംഎവൈ: കെ.എം.ഷാജിയെ അഭിനന്ദിച്ച് തിരുവനന്തപുരം മേയർ
കോർപറേഷൻ ഓഫീസിൽ കെ.എം.ഷാജി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിന്റെ ഒരുഭാഗം മേയർ സ്‌ക്രീനിൽ കാണിച്ചു
VV Rajesh and KM Shaji
പ്രധാനമന്ത്രി ആവാസ് യോജനയിൽ ബിജെപി നിലപാടിനു അനുകൂലമായി പൊതുജനത്തോടു തുറന്നുസമ്മതിച്ച തദ്ദേശവകുപ്പ് മന്ത്രി കെ.എം.ഷാജിയെ അഭിനന്ദിച്ച് തിരുവനന്തപുരം മേയർ വി.വി.രാജേഷ്. പിഎംഎവൈ പദ്ധതിയിൽ വീടുകൾക്കു മുന്നിൽ 'പ്രധാനമന്ത്രി ആവാസ് യോജന'യുടെ സ്റ്റിക്കർ പതിക്കുന്നതുമായി ബന്ധപ്പെട്ട ഷാജിയുടെ നിലപാടിനാണ് ബിജെപി കൗൺസിലിന്റെ കൈയടി.
കോർപറേഷൻ ഓഫീസിൽ കെ.എം.ഷാജി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിന്റെ ഒരുഭാഗം മേയർ സ്‌ക്രീനിൽ കാണിച്ചു. ' ബഹുമാനപ്പെട്ട തദ്ദേശ മന്ത്രി പറഞ്ഞത്, പിഎംഎവൈ പദ്ധതി അതിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയില്ല. ഒരു എംബ്ലം മാത്രമാണ് ഉള്ളതെന്നാണ്. ഇതാണ് ബജറ്റ് അവതരണ സമയത്ത് കോർപറേഷൻ സ്വീകരിച്ച നിലപാട്. ആ നിലപാടിനു അനുകൂലമായി അത് സമൂഹത്തോടു തുറന്ന് സമ്മതിച്ച തദ്ദേശവകുപ്പ് മന്ത്രി കെ.എം.ഷാജിയെ കോർപറേഷൻ അഭിനന്ദിക്കുകയാണ്,' എന്നാണ് ബിജെപി മേയർ വി.വി.രാജേഷ് പറഞ്ഞത്.
പിഎംഎവൈ പദ്ധതിയിലെ വീടുകളിൽ ലോഗോ പതിപ്പിക്കില്ല എന്നതായിരുന്നു എൽഡിഎഫ് നിലപാട്. വീടുകൾ ലഭിക്കുന്നവരുടെ ആത്മാഭിമാനത്തിനു ക്ഷതം ഏൽപ്പിക്കുന്നതാണ് അതെന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നിലപാടെടുത്തിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ ഇങ്ങനെ ലോഗോ വയ്ക്കുന്നതിൽ തെറ്റില്ല എന്നാണ് തദ്ദേശവകുപ്പ് മന്ത്രി കെ.എം.ഷാജി പറഞ്ഞത്.