1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Red Alert Rain Kerala News

റെഡ് അലര്‍ട്ട് 7 ജില്ലകളില്‍, എട്ടിടത്ത് അവധി: സംസ്ഥാനത്ത് ഇന്ന് മഴ കനക്കും

Kerala Weather, Heavy Rain, Schools Holiday, Kerala School Holiday, Schools Holiday Kerala Rain Alert, ഹോളിഡെ, കേരള വെതര്‍, കാലാവസ്ഥ, കേരളത്തില്‍ അവധി, സ്‌കൂളുകള്‍ക്കു അവധി
സംസ്ഥാനത്ത് ഇന്ന് മഴ കനക്കും. 7 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പുകള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. വരുന്ന മൂന്ന് മണിക്കൂറിലാണ് അതിതീവ്ര മഴ സാഹചര്യം ഉള്ളത്. സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.
 
തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ്, കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഇടുക്കിയിലും തൃശ്ശൂരിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാവിലെ 11.30 വരെയും, ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലയിലെ തീരങ്ങളില്‍ ഇന്ന്  വൈകുന്നേരം 05.30 വരെയും 1.1 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇന്ത്യ 4000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ആണവ ശേഷിയുള്ള അഗ്‌നി-4 മിസൈല്‍ പരീക്ഷിച്ചു