1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Ayodhya Ram Temple Donation Row: Yogi Adityanath Challenges Akhilesh Yadav Over Chanda Chori Jibe

ചതി, പിരിവ്, മോഷണം: ഇതാണ് ബിജെപിയുടെ പുതിയ നയം, അയോദ്ധ്യ വിഷയത്തിൽ കടന്നാക്രമിച്ച് അഖിലേഷ് യാദവ്, മറുപടി നൽകി യോഗി ആദിത്യനാഥ്

അയോധ്യ രാമക്ഷേത്രത്തിലെ ചന്ദാ ചോരി (സംഭാവന തട്ടിപ്പ്) വിവാദത്തിൽ യുപിയിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. അഖിലേഷ് യാദവിന് യോഗി ആദിത്യനാഥിന്റെ മറുപടി.

Akhilesh Yadav Chanda Chori BJP
ഉത്തര്‍പ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിലേക്ക് ഭക്തര്‍ സമര്‍പ്പിച്ച സംഭാവനകളില്‍ കോടികളുടെ തിരിമറി നടന്നുവെന്ന ആരോപണത്തില്‍ ഭരണകക്ഷിയായ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി അഖിലേഷ് യാദവ്. അയോധ്യയിലെ പണം കവര്‍ന്നതിലൂടെ ബിജെപി 'സനാതന ധര്‍മ്മത്തെ' ബിസിനസ്സ് ആക്കി മാറ്റിയെന്നും 'തട്ടിപ്പ് പാര്‍ട്ടി'യായി മാറിയെന്നും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു. ഉത്തര്‍പ്രദേശ് നിയമസഭാ തിരെഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അയോധ്യവിഷയം മുഖ്യചര്‍ച്ചയാക്കി മാറ്റിയിരിക്കുന്നത്.
 
അയോധ്യയിലെ രാമക്ഷേത്ര ഫണ്ടിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ യുപി സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും 8 പേരെ അറസ്റ്റ് ചെയ്ത് 80 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് അഖിലേഷ് യാദവ് വാര്‍ത്താസമ്മേളനത്തില്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. ബിജെപിയുടെ ഡിക്ഷണറിയില്‍ നാണമെന്ന ഒന്ന് അവശേഷിക്കുന്നില്ല. ചതി, പിരിവ്, മോഷണം എന്നത് മാത്രമാണ് അവരുടെ രീതി. രാജ്യത്തിനല്ല അവര്‍ പ്രാധാന്യം നല്‍കുന്നത്. ക്ഷേത്രത്തിലെ സിസിടിവികള്‍ പലതവണ ഓഫാക്കിയാണ് ദൈവത്തിന്റെ പണം ഇങ്ങനെ മോഷണം നടത്തിയിരിക്കുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു.
 
അതേസമയം അഖിലേഷ് യാദവിന്റെ ആരോപണങ്ങള്‍ക്ക് അതേരീതിയില്‍ മറുപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തി. അയോധ്യയെ പറ്റി അഖിലേഷ് ഉല്‍കണ്ഠപ്പെടേണ്ടെന്നും അയോധ്യയില്‍ പോയി ഒരിക്കലെങ്കില്‍ രാം ലല്ലയെ സന്ദര്‍ശിച്ചാല്‍ ഭഗവാന്‍ സദ്ബുദ്ധി നല്‍കുമെന്നും യോഗി പറഞ്ഞു. സമാജ്വാദി പാര്‍ട്ടിയുടെ ഭരണകാലത്ത് കൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങള്‍ തടഞ്ഞിരുന്നുവെന്നും അയോധ്യയില്‍ കാര്‍സേവകര്‍ക്ക് നേരെ വെടിയുതിര്‍ത്ത ചരിത്രമാണ് സമാജ്വാദി പാര്‍ട്ടിക്കുള്ളതെന്നും ആദിത്യനാഥ് പറഞ്ഞു.
 
അഖിലേഷിന് യഥാര്‍ത്ഥത്തില്‍ മതവിശ്വാസമുണ്ടെങ്കില്‍, അയോധ്യ പ്രസ്ഥാനം പോലെ മഥുരയിലെ കൃഷ്ണ ജന്മഭൂമി മോചനത്തിനായുള്ള പ്രസ്ഥാനത്തെ പരസ്യമായി പിന്തുണയ്ക്കാന്‍ ധൈര്യമുണ്ടോ എന്നും യോഗി ആദിത്യനാഥ് വെല്ലുവിളിച്ചു. പ്രതിപക്ഷത്തിന് മുല്ലമാരുടെയും മൗലവിമാരുടെയും മുന്നില്‍ തലകുനിക്കാന്‍ മാത്രമേ അറിയൂ എന്നും യോഗി കുറ്റപ്പെടുത്തി.ALSO READ: അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പിഎംഎവൈ: കെ.എം.ഷാജിയെ അഭിനന്ദിച്ച് തിരുവനന്തപുരം മേയർ