അനുബന്ധ വാര്‍ത്തകള്‍
- കുപ്രസിദ്ധ മോഷ്ടാക്കളായ വാള് ഗോപുവും ടിപ്പർ അനിയും പിടിയിൽ
- സോനം കപൂറിന്റെ വീട്ടിൽ മോഷണം നടത്തിയത് നഴ്സും ഭർത്താവും, പ്രതികൾ പിടിയിൽ
- തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; ശിവേലി വിഗ്രഹം ഉള്‍പ്പെടെ മോഷണം പോയി
- സ്കൂട്ടർ മോഷണം: യുവാവ് അറസ്റ്റിൽ
- തിരുവനന്തപുരം ബിവറേജസ് ഔട്ട് ലെറ്റില്‍ വന്‍ മോഷണം; സിസിടിവി അടക്കം നഷ്ടപ്പെട്ടു
വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നു
കൊല്ലം: ഏഴുകോണിൽ പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 35 പവന്റെ സ്വർണ്ണാഭരണങ്ങൾ കവർന്നു. എഴുകോൺ രണ്ടാലുംമൂട് ബെവ്കോ വിൽപ്പന ശാലയ്ക്കടുത്തുള്ള ശ്രീപുരത്തിൽ ബാലമുരുകന്റെ വീട്ടിലാണ് കഴിഞ്ഞ രാത്രി കവർച്ച നടന്നത്.
ഇതിനൊപ്പം വീട്ടിലെ പോർച്ചിലിരുന്ന ബൈക്ക് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബൈക്ക് പോർച്ചിലെ തൂണിൽ ചങ്ങലയുടെ ബന്ധിപ്പിച്ചിരുന്നതിനാൽ അത് കഴിഞ്ഞില്ല. ബാലമുരുകനും മാതാവും തിരുവനന്തപുരത്തും ഭാര്യ ദിവ്യ ഓച്ചിറയിലെ കുടുംബ വീട്ടിലും പോയിരുന്നു. ഈ സമയത്താണ് രാത്രിയിൽ വീടിന്റെ പ്രധാന വാതിലിന്റെ പൂട്ട് തകർത്ത മോഷ്ടാക്കൾ ഉള്ളിൽ കടന്നു അലമാരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം കവർന്നത്.
നേരം വെളുത്തപ്പോൾ അയൽവാസിയാണ് വീടിന്റെ മുൻവാതിൽ തുറന്നു കിടക്കുന്നതായി ബാലമുരുകനെ വിവരം അറിയിച്ചത്. കിടപ്പുമുറിയിലെ തലയണയ്ക്ക് അടിയിലിരുന്ന താക്കോൽ എടുത്താണ് അലമാര തുറന്നത്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.