1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sonam kapoor's house theft case

സോനം കപൂറിന്റെ വീട്ടിൽ മോഷണം നടത്തിയത് നഴ്‌സും ഭർത്താവും, പ്രതികൾ പിടിയിൽ

സോനം കപൂർ
നടി സോനം കപൂറിന്റെ ഡൽഹിയിലെ വസതിയിൽ മോഷണം നടത്തിയത് വീട്ടിലെ നഴ്‌സും ഭർത്താവും ചേർന്ന്. രണ്ട് പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ 2.4 കോടി വില വരുന്ന പണവും സ്വർണവുമാണ് അപഹരിക്കപ്പെട്ടത്.
 
സോനം കപൂറിന്റെ ഭർതൃമാതാവിന്റെ സഹായിയായ അപർണ അപര്‍ണ റൂത്ത് വില്‍സണ്‍, ഭര്‍ത്താവും ഷകര്‍പുരിലെ സ്വകാര്യകമ്പനിയിലെ അക്കൗണ്ടന്റുമായ നരേഷ് കുമാര്‍ സാഗര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. ഫെബ്രുവരി 11നാണ് സംഭവം നടന്നത്. അതേമാസം 23-നാണ് തുഗ്ലക്ക് റോഡ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
 
ഡൽഹി പോലീസ് ക്രൈം ബ്രാഞ്ചും ഡല്‍ഹി സ്‌പെഷ്യല്‍ സ്റ്റാഫ് ബ്രാഞ്ച് അംഗങ്ങളും നടത്തിയ റെയ്‌ഡിലാണ് അപർണയും ഭർത്താവും പിടിയിലായത്. എന്നാൽ മോഷണമുതൽ കണ്ടെടുക്കാനായില്ല. തുടരന്വേഷണം നടക്കുന്നുണ്ടെന്നും നടിയുടെ അമൃത ഷെര്‍ഗില്‍ മാര്‍ഗിലെ വീട്ടിലുള്ളവരെ മുഴുവന്‍ ചോദ്യം ചെയ്തുകഴിഞ്ഞതായും പോലീസ് അറിയിച്ചു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
എന്തിനാണ് മറച്ചുവെയ്‌ക്കുന്നത്? വോഗിന്റെ കവർ ഗേളായി റിഹാന