തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; ശിവേലി വിഗ്രഹം ഉള്‍പ്പെടെ മോഷണം പോയി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2022 (08:52 IST)
തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. കാരക്കോണം മുര്യത്തോട്ടം ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ശ്രീകോവില്‍ കുത്തിത്തുറന്നായിരുന്നു മോഷണം നടത്തിയത്. ശിവേലി വിഗ്രഹം ഉള്‍പ്പെടെ മോഷണം പോയി. സിസിടിവി ക്യാമറകള്‍ അടിച്ചുതകര്‍ത്ത ശേഷമാണ് മോഷണം നടത്തിയത്. പഞ്ചലോഹ വിഗ്രഹമാണ് നഷ്ടപ്പെട്ടത്. കൂടാതെ വെള്ളിവിളക്കുകളും നഷ്ടപ്പെട്ടു. ഇവയ്ക്ക് ഏകദേശം രണ്ടര ലക്ഷത്തോളം വിലവരും. 26ാം തിയതി ഉത്സവം നടക്കാനിരിക്കയാണ് സംഭവം. സംഭവത്തില്‍ വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :