1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Theft Perumathura Kandla

സ്‌കൂട്ടർ മോഷണം: യുവാവ് അറസ്റ്റിൽ

Theft
കാട്ടാക്കട: വീട്ടുവളപ്പിൽ വച്ചിരുന്ന സ്‌കൂട്ടർ മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമാതുറ പനയിൽ വീട്ടിൽ സക്കിർ എന്ന ഷെഹീൻ (35) ആണ് പോലീസ് പിടിയിലായത്.

കണ്ട്ല സ്വദേശിയുടെ സ്‌കൂട്ടർ കഴിഞ്ഞ ഒന്നാം തീയതിയാണ് ഷെഹീനും മറ്റൊരാളും ചേർന്ന് മോഷ്ടിച്ചത്. നമ്പർ പ്ളേറ്റ് മാറ്റി ഓടിച്ചിരുന്ന സ്‌കൂട്ടർ വാഹന പരിശോധനയ്ക്കിടെയാണ് പിടികൂടിയത്. അറസ്റ്റിലായ ഷെഹീനെ കോടതി റിമാൻഡ് ചെയ്തു.
അടുത്ത ലേഖനം
അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത