കല്ലമ്പലത്ത് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ സംഭവം: അഞ്ചുപേരുടെ നില ഗുരുതരം

Accident, Kollam Accident, KSRTC bus accident in Kollam, അപകടം, കെഎസ്ആര്‍ടിസി ബസ് അപകടം, കൊല്ലത്ത് ബസ് അപകടം
Accident
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 17 ജനുവരി 2026 (10:22 IST)
കല്ലമ്പലത്ത് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ സംഭവത്തില്‍ അഞ്ചുപേരുടെ നില ഗുരുതരം. തൃശ്ശൂര്‍ സഹൃദയ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 5 വിദ്യാര്‍ഥികളുടെ നില ഗുരുതരം എന്നാണ് റിപ്പോര്‍ട്ട്.

40 കുട്ടികളും അധ്യാപകരും ആണ് ബസ്സില്‍ ഉണ്ടായിരുന്നത്. വിഴിഞ്ഞം പോര്‍ട്ടിലേക്ക് പഠനാവശ്യത്തിനു പോവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ബസ് വെട്ടിപ്പൊളിച്ചാണ് ബസ്സിനുള്ളില്‍ കുടുങ്ങിയ പല വിദ്യാര്‍ത്ഥികളെയും പുറത്തെടുത്തത്. ബൈപാസിലൂടെ പോകുമ്പോള്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴെ സര്‍വീസ് റോഡിലേക്ക് ബസ് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :