അനുബന്ധ വാര്‍ത്തകള്‍
- 2.78 കോടി എന്തിന് നൽകി?, എന്ത് സേവനമാണ് നൽകിയത്, തെളിവെവിടെ: വീണയെ ചോദ്യം ചെയ്യും
- Kerala Rain : ഇരട്ട ചക്രവാതച്ചുഴി: ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, നാളെ 5 ജില്ലകളിൽ യെല്ലോ അലർട്ട്
- Bineesh Kodiyeri : പിണറായി ഇടപെട്ടു, ബിനീഷ് കൊടിയേരിയുടെ അംഗത്വം 3 വർഷങ്ങൾക്ക് ശേഷം പുതുക്കി സിപിഎം
- ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായുള്ള ചക്രവാതച്ചുഴി; ജൂണ്‍ ഒന്ന് വരെ മഴ കനക്കും
- വീണാ വിജയന്റെ ഫോണ്‍ പിടിച്ചെടുത്ത് ഇഡി, ചോദ്യം ചെയ്യാന്‍ സമന്‍സ് അയക്കും
ഒരൊറ്റ മഴ പെയ്തപ്പോൾ തലസ്ഥാനം നാറി, ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ അടക്കം റോഡിൽ
മഴയുടെ ആദ്യഘട്ടത്തില്‍ തന്നെ പഴവങ്ങാടി പോലുള്ള പ്രധാന കേന്ദ്രങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
തലസ്ഥാനത്ത് പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരമധ്യത്തില്‍ വെള്ളക്കെട്ട്. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിലെ റോഡില്‍ മഴവെള്ളം കെട്ടിക്കിടന്നതോടെ കാല്‍നടയാത്രക്കാരും വാഹനയാത്രക്കാരും ഏറെ ബുദ്ധിമുട്ടനുഭവിച്ചു.മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയതിനാല്‍ നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടാകില്ലെന്ന് തിരുവനന്തപുരം നഗരസഭയും മേയറും നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ മഴയുടെ ആദ്യഘട്ടത്തില്‍ തന്നെ പഴവങ്ങാടി പോലുള്ള പ്രധാന കേന്ദ്രങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് സമീപത്തുകൂടി ഒഴുകുന്ന ആമയിഴഞ്ചാന്‍ തോട് ഓപ്പറേഷന് അനന്തയുടെ ഭാഗമായി കോടിക്കണക്കിന് രൂപ ചെലവഴിച്ച് പലതവണ വൃത്തിയാക്കിയ മേഖലയാണ്. എന്നിട്ടും ചെറിയ മഴയില്‍ പോലും വെള്ളക്കെട്ട് രൂപപ്പെട്ടത് പ്രദേശവാസികളെയും വ്യാപാരികളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വെള്ളക്കെട്ടിലൂടെ സഞ്ചരിക്കാന്‍ നിര്‍ബന്ധിതരായ കാല്‍നടയാത്രക്കാര്‍ക്ക് ചെളിവെള്ളവും അഴുക്കുചാലുകളില്‍ നിന്നുള്ള മലിനജലവും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. മഴവെള്ളത്തില്‍ കലര്‍ന്ന മലിനജലം പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി.
അതേസമയം, പ്രശ്നത്തിന് പ്രധാന കാരണം ആമയിഴഞ്ചാന്‍ തോട്ടിലേക്കുള്ള അനിയന്ത്രിത മാലിന്യനിക്ഷേപമാണെന്ന് പ്രദേശവാസികളും അധികൃതരും ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഗാര്‍ഹിക മാലിന്യങ്ങള്‍, അറവ് മാലിന്യങ്ങള്‍ എന്നിവ ചാക്കുകണക്കിന് തോട്ടിലേക്ക് തള്ളുന്നതായി ആരോപണമുണ്ട്. ഇതുമൂലം വെള്ളം ഒഴുകിപ്പോകേണ്ട ചാലുകളും വാല്‍വുകളും അടഞ്ഞ് മഴവെള്ളം റോഡിലേക്ക് കയറുന്ന സാഹചര്യമാണുണ്ടാകുന്നത്. വെള്ളക്കെട്ട് കുറയ്ക്കുന്നതിനായി ചില നാട്ടുകാര്‍ സ്വന്തം നിലയില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ദൃശ്യങ്ങളും പ്രദേശത്ത് കാണാനായി. ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യം നിലനിന്നതായും പ്രദേശവാസികള്‍ പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം തള്ളിയ നിരവധി പേര്‍ക്കെതിരെ കോര്പ്പറേഷന് നടപടി സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. എങ്കിലും അനധികൃത മാലിന്യനിക്ഷേപം തുടരുന്നതാണ് നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം വീണ്ടും വീണ്ടും രൂക്ഷമാക്കുന്നതെന്ന് അധികൃതര്‍ വിലയിരുത്തുന്നു.
മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനിടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. മഴക്കാലപൂര്‍വ ശുചീകരണത്തിനൊപ്പം പൊതുജനങ്ങളുടെ സഹകരണവും ഉറപ്പാക്കിയാല്‍ മാത്രമേ ഇത്തരം വെള്ളക്കെട്ട് പ്രശ്നങ്ങള്‍ക്ക് ദീര്‍ഘകാല പരിഹാരം കണ്ടെത്താനാകൂ എന്നതാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.