രാഹുലിന്റെ ലീലാവിലാസങ്ങളില്‍ ഞെട്ടി കോടതിയും; ജാമ്യമില്ല, ജയിലില്‍ തുടരും

മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപാണ് ജാമ്യഹര്‍ജി തള്ളിയത്. രാഹുല്‍ മാവേലിക്കര സബ് ജയിലില്‍തന്നെ തുടരും

Rahul Mamkoottathil, Sexual assault case, Crime, Congress
രേണുക വേണു| Last Modified ശനി, 17 ജനുവരി 2026 (12:16 IST)

ബലാത്സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കു കോടതിയിലും തിരിച്ചടി. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളി.

മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപാണ് ജാമ്യഹര്‍ജി തള്ളിയത്. രാഹുല്‍ മാവേലിക്കര സബ് ജയിലില്‍തന്നെ തുടരും. ഇന്നലെ (വെള്ളി) അടച്ചിട്ട കോടതിമുറിയില്‍ നടന്ന നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് വിധി പറയാനായി ഇന്നത്തേക്കു മാറ്റിയത്. പ്രോസിക്യൂഷനു വേണ്ടി എ.പി.പി എം.ജി.ദേവിയാണ് ഹാജരായത്. അതിജീവിതയുടെ വിവരങ്ങള്‍ പുറത്താകാതിരിക്കാനാണ് അടച്ചിട്ട കോടതിമുറിയില്‍ വാദം കേട്ടത്.

രാഹുലിന്റെ വാദങ്ങള്‍ കോടതി തള്ളി. വാദിയുടെ വ്യക്തമായ മൊഴിയില്ലാതെയാണ് പൊലീസ് കേസെടുത്തതെന്നും എഫ്.ഐ.ആര്‍ ഇട്ടതെന്നും പ്രതിഭാഗം വാദിച്ചിരുന്നു. മാനദണ്ഡം പാലിക്കാതെയാണ് അറസ്റ്റെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ നിയമസഭാ സമാജികന്‍ കൂടിയായ രാഹുല്‍ ചെയ്ത തെറ്റിന്റെ ഗൗരവം മനസിലാക്കിയാണ് കോടതി ജാമ്യം തള്ളിയതെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :