രേണുക വേണു|
Last Modified ശനി, 17 ജനുവരി 2026 (12:04 IST)
യുഡിഎഫിലേക്ക് പുതിയതായി ആരൊക്കെ വരുമെന്ന് എല്ലാ ദിവസവും ചോദിക്കേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേരള കോണ്‍ഗ്രസ് (എം), ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ എല്‍ഡിഎഫ് വിടില്ലെന്നു ഉറപ്പായതോടെയാണ് മാധ്യമങ്ങള്‍ സതീശനോടു ഇതേ കുറിച്ച് ചോദിച്ചത്.
' എന്താണ് വിസ്മയം, ആരൊക്കെ വരും എന്ന് ഇങ്ങനെ എല്ലാദിവസവും ചോദിക്കേണ്ട ആവശ്യമില്ല. യുഡിഎഫിന്റെ അടിത്തറ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഇപ്പോള്‍ ഉള്ളതിനേക്കാള്‍ വിപുലമായിരിക്കും. അതില്‍ വ്യക്തികള്‍ വരും, രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാകും, സോഷ്യല്‍ ഗ്രൂപ്പുകള്‍ ഉണ്ടാകും. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്കു വരുമെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല,' സതീശന്‍ മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം കേരള കോണ്‍ഗ്രസ് (എം), ആര്‍ജെഡി സംസ്ഥാന നേതൃത്വങ്ങളുമായി സതീശന്‍ അനൗദ്യോഗിക ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകളെല്ലാം പൂര്‍ണ പരാജയമായി. എല്‍ഡിഎഫില്‍ തുടരാനാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം.