സാമ്പത്തിക ബാധ്യതയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 30 ഏപ്രില്‍ 2024 (19:48 IST)
കോഴിക്കോട് : സാമ്പത്തിക ബാധ്യതയെ തുടർന്ന് യുവാവ് ചെയ്തതായി റിപ്പോർട്ട്. പുത്തൻകുന്ന് തീണൂർ ശിവദാസൻ (45) ആണു മരിച്ചത്.

സാമ്പത്തിക ബാധ്യതയെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയത് എന്നാണ്സൂചന .

ഞായറാഴ്ച രാത്രി 9.30 ഓടെ വീട്ടിനുള്ളിൽ ശിവദാസനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ഇദ്ദേഹത്തെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു .

എന്നാൽ പിന്നീട് അവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു .

ചികിത്സയിലിരിക്കെയാണ് മരണം സ്ഥിതീകരിച്ചത്.

കൂലി തൊഴിലാളിയായ ഇദ്ദേഹത്തിന് ഏഴ് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട് എന്നാണറിയുന്നത്. ഇതിൻ്റെ വിഷമത്തിലായിരുന്നെന്നാണ്
ബന്ധുക്കൾ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :