വീട്ടമ്മ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 7 ഏപ്രില്‍ 2024 (12:34 IST)
തിരുവനന്തപുരം :
വീട്ടമ്മ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മലയിൽ കീഴ് പാവച്ച കുഴി തേവിക്കോണം ആഞ്ജനേയം വീട്ടിൽ ഷീജ (41) ആണ് പൊള്ളലേറ്റു ചികിത്സയിലിരിക്കെ ആശുപത്രിയിൽ വച്ചു മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കാണ് ഷിജ വീട്ടിൽ വച്ച് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ ഷീജയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

കഴിഞ്ഞ ദിവസമാണ് ഷീജ മരിച്ചത്. ഭർത്താവ് ജയശങ്കറിൻ്റെ മാനസിക പിഡനം മൂലമാണ് ഷിജ ആത്മഹത്യ ചെയ്യാൻ കാരണമായതെന്നു കാണിച്ച് ഷീജയുടെ ബന്ധുക്കൾ മലയിൽ കീഴ് പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്നു നടന്ന അന്വേഷണത്തിനു ശേഷമാണ് പോലീസ് ജയശങ്കറെ കസ്റ്റഡിയിലെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :