1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki Women attempt suicide

ഇടുക്കിയില്‍ വീടിന്റെ ജപ്തി നടപടിക്കിടെ പെട്രോളൊഴിച്ച് കൊളുത്തിയ വീട്ടമ്മ മരിച്ചു

sheeba
sheeba
ഇടുക്കിയില്‍ വീടിന്റെ ജപ്തി നടപടിക്കിടെ പെട്രോളൊഴിച്ച് കൊളുത്തിയ വീട്ടമ്മ മരിച്ചു. ആഷാരിക്കണ്ടം സ്വദേശിനി ഷീബാ ദിലീപ് ആണ് മരിച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നായിരുന്നു ഇവര്‍ വായ്പ എടുത്തിരുന്നത്. തിരിച്ചടയ്ക്കാന്‍ സാധിക്കാതെ ആയതോടെ ബാങ്ക് ജപ്തി നടപടിയുമായി മുന്നോട്ടു പോവുകയായിരുന്നു. ജപ്തി നടപടിക്കിടെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ഷീബയ്ക്ക് 90% പൊള്ളലേറ്റിരുന്നു. 
 
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത.് സംഭവസ്ഥലത്ത് ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊള്ളലേറ്റു. ഇവരെ മൂന്നുപേരെയും നെടുംങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്നാണ് ഷീബയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇലോണ്‍ മസ്‌കിന്റെ ഇന്ത്യാ സന്ദര്‍ശനം നീട്ടിവെച്ചു; തിരക്കാണെന്ന് വിശദീകരണം