അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് നിന്നും കാണാതായ അധ്യാപികയെ കോട്ടയം സ്വദേശികളായ ദമ്പതികള്‍ക്കൊപ്പം അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തി
- ബന്ധുവീട്ടിൽ എത്തിയ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
- ഭാര്യയുടെ മുന്നിൽ വച്ച് സ്വയം കഴുത്തറുത്തയാൾ മരിച്ചു
- ആരോഗ്യവകുപ്പ് ജീവനക്കാരിക്കൊപ്പം താമസിച്ച മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ
- ആലത്തൂര്‍ പൊലീസ് സ്റ്റേഷന് വളപ്പില്‍ ആത്മഹത്യാ ശ്രമം നടത്തിയ യുവാവ് മരിച്ചു
യുവതിയെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: യുവതിയെ കോട്ടയം നഗരമധ്യത്തിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.മുണ്ടക്കയം ഇളംകാട് സ്വദേശിയായ യുവതിയാണ് മരിച്ചത്.
ജില്ലാ ആശുപത്രിയ്ക്ക് എതിര്‍വശത്തുള്ള ഓണസ്റ്റി ലേഡീസ് ഹോസ്റ്റലില്‍ മുണ്ടക്കയം വലിയ പുരയ്ക്കല്‍ വീട്ടില്‍ ശ്രുതിമോളെ (26) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലില്‍ താമസിച്ച് സി.എയ്ക്ക് പഠിക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കിടങ്ങൂര്‍ സ്വദേശിയുമായി ശ്രുതിയുടെ വിവാഹം. ചെന്നൈയിലായിരുന്ന ഭര്‍ത്താവ് വ്യാഴാഴ്ച രാത്രി പല തവണ വിളിച്ചെങ്കിലും ഫോണെടുത്തിരുന്നില്ല. തുടര്‍ന്ന് രാവിലെ നടത്തിയ അനേഷണത്തിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെസ്റ്റ് എസ്.എച്ച്.ഒ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .