മാതാവിനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരുഹത

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 30 ഏപ്രില്‍ 2024 (18:54 IST)
കണ്ണൂർ :
വീടിനകത്ത്
മാതാവിനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ജില്ല യിലെ കൊറ്റാളികാവിന് സമീപത്തെ സുനന്ദ(78), ദീപ (48) എന്നിവരാണ് മരിച്ചത്.


മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്നാണ് പ്രഥമിക നിഗമനം. കടുത്ത ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :