ബന്ധുവീട്ടിൽ എത്തിയ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: ബന്ധുവീട്ടിൽ എത്തിയ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ തിരുവില്വാമല കുത്താമ്പിള്ളി കൊടപ്പനാകുന്നേൽ കെ.ജെ.റോമിയുടെ ഭാര്യ ആൽഫി എന്ന മുപ്പത്തിരണ്ടുകാരിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.
ഭർത്താവിന്റെ ബന്ധുവീട്ടിലാണ് യുവതിയുടെ മരണം നടന്നത്. മരിച്ച ആൽഫി ഭർത്താവ് റോമിക്കൊപ്പമാണ് ഇവിടെയെത്തിയത്. ആൽഫിയുടെ മറ്റു ബന്ധുക്കളുടെ പരാതിയെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി.
എന്നാൽ മരണം തൂങ്ങിമരണം തന്നെയെന്ന് പോലീസ് സർജൻ സ്ഥിരീകരിച്ചിട്ടുണ്ട്. പോത്താനിക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.